Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ന്ത്വ​നം...

സാ​ന്ത്വ​നം കു​വൈ​ത്തി​ന്റെ ‘സാ​ന്ത്വ​നം’ ഇ​നി പ​ശു​പ്പാ​റ​യി​ലും

text_fields
bookmark_border
ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ്
cancel
camera_alt

സാ​ന്ത്വ​നം കു​വൈ​ത്ത് പാ​ലി​യേ​റ്റി​വ്‌ കെ​യ​ർ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്റ​ർ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ്

കു​വൈ​ത്ത് സി​റ്റി: സാ​ന്ത്വ​നം കു​വൈ​ത്തി​ന്റെ സ്പെ​ഷ​ൽ പ്രൊ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി പീ​രു​മേ​ട്‌ പ​ശു​പ്പാ​റ​യി​ൽ പാ​ലി​യേ​റ്റീ​വ്‌ കെ​യ​ർ ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്റ​ർ നി​ർ​മി​ക്കു​ന്നു.

പ​ശു​പ്പാ​റ ക​വ​ല​യി​ൽ സ്വ​ന്ത​മാ​യു​ള്ള സ്ഥ​ല​ത്ത്‌‌ പ​ശു​പ്പാ​റ പീ​പ്ൾ​സ്‌ ക്ല​ബി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം. 30 ല​ക്ഷ​ത്തോ​ളം രൂ​പ നി​ർ​മാ​ണ ചെ​ല​വ്‌ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സാ​ന്ത്വ​നം കു​വൈ​ത്ത് അ​റി​യി​ച്ചു.

സെ​ന്റ​റി​ന്റെ ശി​ലാ​സ്ഥാ​പ​നം വാ​ഴൂ​ർ സോ​മ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. സാ​ന്ത്വ​നം കു​വൈ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് പി.​എ​ൻ. ജ്യോ​തി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ഡി​റ്റ​ർ സു​നി​ൽ ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി.​നി​ക്സ​ൺ, വാ​ർ​ഡ് മെ​മ്പ​ർ ലീ​ലാ​മ്മ ജോ​സ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ത്യ​ൻ, ബി​നി അ​ച്ച​ൻ​കു​ഞ്ഞ്, ആ​ർ.​ബാ​ല​കൃ​ഷ്ണ​ൻ, എ​സ്.​എ​ൻ.​ഡി.​പി ശാ​ഖ പ്ര​സി​ഡ​ന്റ് കെ.​കെ. കേ​ശ​വ​ൻ, പ​ശു​പ്പാ​റ പീ​പ്ൾ​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​കെ.​സാ​നു, ബി​ൽ​ഡി​ങ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​ർ.​രാ​ജ​ൻ, പി.​പി.​സി സെ​ക്ര​ട്ട​റി പ്ര​തീ​ഷ് എ​സ്. വി​ജ​യ​ൻ, പ്ര​ത്യാ​ശ വ​നി​ത എ​സ്.​എ​ച്ച്.​ജി സെ​ക്ര​ട്ട​റി പു​ഷ്പ​ക​ല ക​ണ്ണ​ൻ, ഒ​രു​മ പു​രു​ഷ എ​സ്.​എ​ച്ച്.​ജി സെ​ക്ര​ട്ട​റി മ​നു കോ​ശി, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ലെ മ​റ്റു ജി​ല്ല​ക​ളി​ലും വോ​ള​ന്റ​റി ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ച്ച്‌ നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്ന് സാ​ന്ത്വ​നം കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Santhwanam Kuwait's Santhwanam now in Pashupara
Next Story