സാന്ത്വനം കുവൈത്ത് റമദാൻ രക്തദാന ക്യാമ്പ്
text_fieldsസാന്ത്വനം കുവൈത്ത് റമദാൻ രക്തദാന ക്യാമ്പിൽ സംഘാടകരും വളന്റിയർമാരും
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത് ബി.ഡി.കെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ ഡോക് ടേഴ്സ് ഫോറം (ഐ.ഡി.എഫ്) കമ്യൂണിറ്റി സെക്രട്ടറി ഡോ.രഘുനന്ദൻ ഉദ്ഘാടനം ചെയ്തു.
സാന്ത്വനം പ്രസിഡന്റ് ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. ഐ.ബി.പി.സി സെക്രട്ടറി കെ.പി.സുരേഷ്, ഡോ. അമീർ അഹമ്മദ്, നിമിഷ് കാവലം, ഡോ. സുസോവന സുജിത്ത്, ഡോ.നിർമല, ഡോ.അനില, ഡോ.ആന്റണി, ഡോ.സാദിഖ്, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്, സലിം കൊമ്മേരി,മാർട്ടിൻ മാത്യു എന്നിവർ സംസാരിച്ചു.
90 ലധികം പേർ രക്തദാനം നടത്തി. ക്യാമ്പിൽ 35 ഓളം വിദ്യാർഥികൾ വളന്റിയർ ആയി പ്രവർത്തിച്ചു. വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കോഓഡിനേറ്റർ ബിവിൻ തോമസ് സ്വാഗതവും സാന്ത്വനം കുവൈത്ത് സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

