Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജീ​വ​കാ​രു​ണ്യ...

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് 23 ആ​ണ്ട് പി​ന്നി​ട്ട് 'സാ​ന്ത്വ​നം കു​വൈ​ത്ത്'

text_fields
bookmark_border
സാ​ന്ത്വ​നം കു​വൈ​ത്ത്
cancel
camera_alt

'സാ​ന്ത്വ​നം കു​വൈ​ത്ത്'​ വാ​ർ​ഷി​ക സു​വ​നീ​റു​മാ​യി ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 'സാ​ന്ത്വ​നം കു​വൈ​ത്ത്' 23ാം വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് ജ്യോ​തി​ദാ​സ്‌ പി.​എ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​തോ​മ​സ്‌ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജി​തി​ൻ ജോ​സ്‌ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സ​ന്തോ​ഷ്‌ ജോ​സ​ഫ്‌ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും സു​നി​ൽ ച​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം 1830 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ, 1,555 രോ​ഗി​ക​ൾ​ക്ക് ഒ​രു കോ​ടി 50 ല​ക്ഷം രൂ​പ​യു​ടെ ചി​കി​ത്സാ-​സ​ഹാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി. 23 വ​ർ​ഷ​ത്തി​നി​ടെ 17,643 രോ​ഗി​ക​ൾ​ക്കാ​യി 16.90 കോ​ടി​യി​ലേ​റെ രൂ​പ ചി​കി​ത്സാ-​വി​ദ്യാ​ഭ്യാ​സ-​കു​ടും​ബ-​ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മു​ള്ള അ​ഗ​തി മ​ന്ദി​ര​ങ്ങ​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ൾ, സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ, ആ​ദി​വാ​സി കോ​ള​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും ഓ​ണ​കി​റ്റും ന​ൽ​കി.

കാ​സ​ർ​കോഡ് ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ഫി​സി​യോ​തെ​റാ​പ്പി-​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്റ​ർ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 35 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഇ​ടു​ക്കി പ​ശു​പ്പാ​റ​യി​ൽ പാ​ലി​യേ​റ്റിവ്‌ ക​മ്യൂ​ണി​റ്റി സെ​ന്റ​ർ നി​ർ​മി​ക്കും.

വാ​ർ​ഷി​ക സു​വ​നീ​ർ ‘സ്മ​ര​ണി​ക 2023’ സ​ജി ജോ​സ്‌ പ്ര​കാ​ശ​നം ചെ​യ്തു. ബി​ജി തോ​മ​സ്‌ ഏ​റ്റു​വാ​ങ്ങി. പി.​സ​ന്തോ​ഷ്‌ കു​മാ​ർ സ്വാ​ഗ​ത​വും അ​നി​ൽ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി രാ​ജേ​ന്ദ്ര​ൻ മു​ള്ളൂ​ർ (പ്ര​സി), എ​സ്‌.​സ​ന്തോ​ഷ്‌ കു​മാ​ർ (ജ​ന.​സെ​ക്ര), വി​നോ​ദ്‌ കു​മാ​ർ (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Santhwanam Kuwait- 23 years of service
Next Story