സാന്ത്വനം കുവൈത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തു
text_fieldsസാന്ത്വനം കുവൈത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത് കൊല്ലം കരുനാഗപ്പള്ളി താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും കരുനാഗപ്പള്ളി പുതിയകാവ് പുന്നക്കുളം സെന്റ് ഗ്രിഗോറിയസ് എയ്ഡഡ് എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠനോപകരണ വിതരണം കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മഞ്ജു അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തക ശ്രീജ ഗോപൻ, ജസീന റഹീം, വാർഡ് മെമ്പർ സ്നേഹലത എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജയശ്രീ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് നജീം നന്ദിയും പറഞ്ഞു.

