സാന്തോം ഫെസ്റ്റ് റാഫിൾ കൂപ്പൺ പ്രകാശനം
text_fieldsസെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ആദ്യഫലപ്പെരുന്നാളിന്റെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ആദ്യഫലപ്പെരുന്നാളിന്റെ (സാന്തോം ഫെസ്റ്റ്:2022) റാഫിൾ കൂപ്പൺ പ്രകാശനം സാന്തോം ഫെസ്റ്റ് കൺവീനർ ഡാനിയേൽ കെ. ഡാനിയേലിൽനിന്ന് ഏറ്റുവാങ്ങി പഴയപള്ളി ഇടവക വികാരി ഫാ. പി.ജെ. എബ്രഹാം നിർവഹിച്ചു.
ആദ്യ വിൽപനയുടെ ഉദ്ഘാടനം സാന്തോം ഫെസ്റ്റ് കൂപ്പൺ കൺവീനർ രാജു അലക്സാണ്ടർ, ഇടവക ആക്ടിങ് ട്രഷറർ സുനിൽ അലക്സാണ്ടറിന് നൽകി നിർവഹിച്ചു. സെൻറ് പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ. ജെയിൻ സി. മാത്യു, സാന്തോം ഫെസ്റ്റ് ജോയന്റ് കൺവീനർ ബാബു പുന്നൂസ്, ഇടവക ആക്ടിങ് സെക്രട്ടറി ഗ്രീൻ തോമസ്, റാഫിൾ കൂപ്പൺ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.