സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി ‘സാന്തോം ഫെസ്റ്റ്’ 17ന്
text_fieldsകുവൈത്ത് സിറ്റി: അഹ്മദി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആദ്യഫല പെരുന്നാൾ ‘സാന്തോം ഫെസ്റ്റ് 2024’ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ ഒമ്പത് വരെ മൈദാൻ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ കലാപരിപാടികൾ, പൊതുസമ്മേളനം, വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, ഗെയിമുകൾ, പ്രോജക്ട് തണൽ-ക്രാഫ്റ്റ്സ് ആൻഡ് പ്ലാന്റ്സ്, കേരളത്തിലെ പ്രശസ്ത സംഗീത ബാൻഡ് ടീം പഗലി കുവൈത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നിവയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
