മാലിന്യ സംസ്കരണവും പൊതു ശുചിത്വ സേവനങ്ങളും ശക്തിപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: മാലിന്യ സംസ്കരണവും പൊതു ശുചിത്വ സേവനങ്ങളും ശക്തിപ്പെടുത്താന്‍ മുനിസിപ്പൽ പരിസ്ഥിതി അതോറിറ്റി. കഴിഞ്ഞ ദിവസം ചേര്‍ന്ന പരിസ്ഥിതി കാര്യ സമിതി യോഗത്തിലാണ് തീരുമാനം. പാർപ്പിട പ്രദേശങ്ങളിലും സഹകരണ സംഘങ്ങളിലുമുള്ള ശുചിത്വ സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ തന്ത്രം രൂപപ്പെടുത്തണമെന്നു യോഗം ശിപാർശ ചെയ്തു.
ഗവർണറേറ്റുകളിലുടനീളം ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് പൊതുജന ബോധവൽക്കരണം വർധിപ്പിക്കണം. അഹ്മദി ഗവർണറേറ്റിൽ ആർ.ഡി.എഫ് പദ്ധതിയും ജഹ്റ മേഖലയിൽ സാനിറ്ററി ലാൻഡ്ഫിൽ പദ്ധതിയും യോഗം ശിപാര്‍ശ ചെയ്തു. പുതിയ ക്ലീനിംഗ് കരാറുകൾ ഇതിനായി ത്വരിതപ്പെടുത്തും. കരാർ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

