പുതിയ സാമ്പത്തിക മേഖല നിയമം: ഫത്വ വകുപ്പിെൻറ ഉപദേശം തേടി
text_fieldsകുവൈത്ത് സിറ്റി: സിൽക് സിറ്റി പദ്ധതിയുമായി ബദ്ധപ്പെട്ട നോർതേൺ ഫിനാൻഷ്യൽ സിറ്റി ബ ിൽ (സിൽക് സിറ്റി ബിൽ) രൂപപ്പെടുത്തുന്നതിന് മുന്നോടിയായി സർക്കാർ ഫത്വ, ലെജിസ്ലേഷൻ വകുപ്പിെൻറ ഉപദേശം തേടി. കരടുനിയമം തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചക്കകം പാർലമെൻറിന് മുന്നിൽ വെക്കും. മേഖലയിലെ ഏറ്റവും വലിയ ഫ്രീ ട്രേഡ് സോൺ ആയി രൂപകൽപന ചെയ്യുന്ന സിൽക് സിറ്റി പദ്ധതിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി പദ്ധതി പ്രദേശത്ത് പൊതുനിയമങ്ങളിൽ ഇളവ് നൽകാനാണ് പ്രത്യേക നിയമം നിർമിക്കാനൊരുങ്ങുന്നത്.
ഇത് രാജ്യത്തിെൻറ സംസ്കാരത്തിനും നിയമവ്യവസ്ഥക്കും ഹാനികരമാവുമെന്ന ആശങ്കയാണ് പാർലമെൻറംഗങ്ങൾ ഉന്നയിക്കുന്നത്. എം.പിമാരുടെ എല്ലാ ആശങ്കകളും നിർദേശങ്ങളും പരിഗണിക്കുമെന്നും രാജ്യത്തിെൻറ ഭരണഘടനക്ക് എതിരായ ഒന്നും പുതിയ നിയമത്തിൽ ഉണ്ടാവില്ലെന്നും ഉപപ്രധാനമന്ത്രി ശൈഖ് നാസർ സബാഹ് വ്യക്തമാക്കി. അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനായി രാജ്യത്തിെൻറ ധാർമിക മൂല്യങ്ങൾക്ക് നിരക്കാത്ത പ്രത്യേക ഇളവുകൾ പദ്ധതി പ്രദേശത്ത് നൽകുകയാണെങ്കിൽ മന്ത്രിയെ കുറ്റവിചാരണ നടത്തുമെന്നാണ് എം.പിമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
