സമസ്ത പൊതുപരീക്ഷ ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsകുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന മദ്റസകളിൽ 5,7,10,12 ക്ലാസുകളിലെ പൊതു പരീക്ഷ മൂന്ന് കേന്ദ്രങ്ങളിലായി മാർച്ച് ഒന്ന്,രണ്ട് തിയതികളിൽ നടക്കും.
അബ്ബാസിയ ദാറുത്തർബിയ മദ്റസ, ഫഹാഹീൽ ദാറുത്തഅലീമിൽ ഖുർആൻ മദ്റസ, സാൽമിയ മദ്റസതുന്നൂർ എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. വിവിധ ക്ലാസുകളിലായി 125 ഓളം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപേപ്പർ ഈ മാസം 28ന് അബ്ബാസിയ വാദീനൂറിൽ വിതരണം ചെയ്യുമെന്ന് പരീക്ഷ സൂപ്രണ്ട് മുഹമ്മദലി പുതുപ്പറമ്പ് അറിയിച്ചു.
പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന യോഗം കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. സൈനുൽ ആബിദ് ഫൈസി, ഇൽയാസ് മൗലവി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുറഹീം ഹസനി, ഹുസ്സൻ കുട്ടി നീരാണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റേഞ്ച് സെക്രട്ടറി അബ്ദുൽ കരീം ഫൈസി സ്വാഗതവും പരീക്ഷാ ബോർഡ് ചെയർമാൻ അബ്ദുസ്സലാം മുസ്‍ലിയാർ നന്ദിയും പറഞ്ഞു.

