Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസമസ്ത കേരള ജംഇയ്യത്തുൽ...

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കുവൈത്ത് റേഞ്ച് ഭാരവാഹികൾ

text_fields
bookmark_border
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കുവൈത്ത് റേഞ്ച് ഭാരവാഹികൾ
cancel
camera_alt

അബ്ദുറഹ്മാൻ ഫൈസി മൂത്തേടം, അബ്ദുൽ കരീം ഫൈസി,

അബ്ദുസ്സലാം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിനു (കെ.ഐ.സി) കീഴിൽ പ്രവർത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കുവൈത്ത് റൈഞ്ച് 2026 - 2027 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു.അബ്ദുറഹിമാൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി പ്രവർത്തന റിപ്പോർട്ടും അബ്ദുൽ കരീം ഫൈസി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിട്ടേർണിങ് ഓഫിസർ ശിഹാബ് മാസ്റ്റർ നീലഗിരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

കേന്ദ്ര പ്രസിഡണ്ട് അബ്ദുൽഗഫൂർ ഫൈസി പൊന്മള,ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി,അബ്ദുൽ ഹമീദ് അൻവരി,ശിഹാബ് കോഡൂർ, മുഹമ്മദ് എ ജി,അഫ്താബ് തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദു മുസ്ലിയാർ കുന്നുംപുറം സ്വാഗതവും അബ്ദുൽ കരീം ഫൈസി കടമ്പോട് നന്ദിയും പറഞ്ഞു.

പുതിയ കമ്മിറ്റി ഭാരവാഹികൾ: അബ്ദുറഹ്മാൻ ഫൈസി മൂത്തേടം (പ്രസി),അബ്ദുൽ റഹിം ഹസനി,മുഹമ്മദ് അമീൻ മുസ്‌ലിയാർ (വൈ. പ്രസി),അബ്ദുൽ കരീം ഫൈസി കടമ്പോട് (ജന.സെക്ര),അബ്ദുൽ നാസർ അസ്ലമി, മുഹമ്മദ് ബഷീർ അൻവരി (ജോ.സെക്ര),അബ്ദു മുസ്ലിയാർ കുന്നുംപുറം (പരീക്ഷ ബോർഡ് ചെയർമാൻ),ശംസുദ്ധീൻ യമാനി,മുഹമ്മദ് ദാരിമി (പരീക്ഷ ബോർഡ് വൈ.ചെയർ),അബ്ദുസ്സലാം പെരുവള്ളുര്‍ (ട്രഷ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Samastha Kerala Jamiyathul Muallimeen Kuwait Range Office Bearers
Next Story