സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികൾ
text_fieldsഅബ്ദുറഹീം ഹസനി, അബ്ദുൽ ഹമീദ് അൻവരി, അബ്ദുസ്സലാം പെരുവള്ളൂർ
കുവൈത്ത് സിറ്റി: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം) കുവൈത്ത് റേഞ്ച് 2024-2025 വർഷത്തെ പുതിയ കമ്മിറ്റി നിലവിൽ വന്നു. ജനറൽ ബോഡി യോഗത്തിൽ റേഞ്ച് പ്രസിഡന്റ് മുഹമ്മദലി പുതുപ്പറമ്പ് അധ്യക്ഷത വഹിച്ചു. കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു.
റിട്ടേർണിങ് ഓഫിസർ ശംസുദ്ദീൻ ഫൈസി പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.സൈനുൽ ആബിദ് ഫൈസി, ശിഹാബ് കോഡൂർ, മുഹമ്മദ് എ.ജി, അഷ്റഫ് സൽവ എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ ഹമീദ് അൻവരി സ്വാഗതവും അബ്ദുസ്സലാം പെരുവള്ളൂർ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾ: അബ്ദുറഹീം ഹസനി (പ്രസി), അബ്ദുസ്സലാം മുസ്ലിയാർ, അബ്ദുൽ ഹകീം മുസ്ലിയാർ (വൈ.പ്രസി), അബ്ദുൽ ഹമീദ് അൻവരി(ജന.സെക്ര), മുഹമ്മദ് ദാരിമി, അബ്ദു കുന്നുംപുറം (ജോ.സെക്ര), അബ്ദുസ്സലാം പെരുവള്ളൂർ (ട്രഷ), അബ്ദുൽ കരീം ഫൈസി (പരീക്ഷ ബോർഡ് ചെയർമാൻ), അബ്ദുറഹിമാൻ ഫൈസി, ശംസുദ്ദീൻ യമാനി (വൈസ് ചെയർമാൻ), മുഹമ്മദലി പുതുപ്പറമ്പ് (ഐ.ടി കോഓഡിനേറ്റർ).

