Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാൽവയിൽ അപ്പാർട്മെന്റിൽ തീപിടിത്തം
text_fieldsbookmark_border
സാൽവ പ്രദേശത്ത് തീപിടിത്തമുണ്ടായ അപ്പാർട്മെന്റ്
കുവൈത്ത് സിറ്റി: സാൽവ പ്രദേശത്ത് വീട്ടിൽ തീപിടിത്തമുണ്ടായതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
വീടിന്റെ മൂന്നാം നിലയിലെ അപ്പാർട്മെന്റിലാണ് തീപിടിത്തമുണ്ടായത്.
അൽ ബിദ്ദ, മുഷറഫ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വൈകാതെ തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തം അപ്പാർട്മെന്റിൽ ചില്ലറ നാശം ഉണ്ടാക്കി.
Next Story

