സലൂണുകളിൽ കൈയുറയും മാസ്കും ധരിക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: കോവിഡ്-19 ഭീഷണിയെ തുടർന്ന് രാജ്യത്തെ സലൂണുകളിലും ബാർബർ ഷോപ്പുക ളിലും ജീവനക്കാർ കൈയുറയും മാസ്കും ധരിക്കാൻ നിർദേശം. കുവൈത്ത് ആരോഗ്യ മന്ത്രാലയമ ാണ് നിർദേശം നൽകിയത്. ഇതിനകം രാജ്യത്തെ മിക്ക സലൂണുകളിലും കൈയുറയും പ്രതിരോധ മുഖാവരണവും ധരിച്ചുതുടങ്ങിയിട്ടുണ്ട്.
ചില സ്ഥാപനങ്ങളിൽ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശം പുറപ്പെടുവിച്ചത്. സലൂണുകളിൽ സന്ദർശിക്കുന്നവരും നിർദേശം പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. നേരിട്ടുള്ള സമ്പർക്കം ഏറെയുള്ളതിനാൽ സലൂണുകളിൽ മാസ്ക് ധരിക്കൽ അത്യാവശ്യമാണ്. രാജ്യത്തെ കായിക ക്ലബുകൾക്കും മന്ത്രാലയം സമാന നിർദേശം നൽകിയിട്ടുണ്ട്.
