ജനസംഖ്യ പട്ടികയിൽ സാൽമിയ ഒന്നാമത്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ പട്ടികയിൽ സാൽമിയ ഒന്നാമത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) പുതിയ കണക്കുകൾ പ്രകാരം 331,462 ആണ് സാൽമിയയിലെ ജനസംഖ്യ. സാൽമിയക്ക് തൊട്ടുപിന്നിൽ 309,871 പേർ താമസിക്കുന്ന ഫർവാനിയയും 282,263 പേർ താമസിക്കുന്ന ജലീബ് അൽ ഷുയൂഖുമാണ്. പ്രവാസി തൊഴിലാളികളുടെ ഉയർന്ന സാന്ദ്രതയാണ് രണ്ട് മേഖലകളുടെയും പൊതു സവിശേഷത.
പ്രധാന റസിഡൻഷ്യൽ, വാണിജ്യ ഇടമായ ഹവല്ലി ഗവർണറേറ്റ് 242,214 ജനസംഖ്യയുമായി നാലാം സ്ഥാനത്താണ്. വിവിധ സൗകര്യങ്ങളാൽ സ്വദേശികൾക്കും പ്രവാസികൾക്കും ഹവല്ലി ഇഷ്ടയിടമാണ്. അഞ്ചാം സ്ഥാനത്ത് മഹ്ബൂലയാണ്. ഇവിടെ 230,854 പേർ താമസിക്കുന്നു. വ്യാവസായിക, ബിസിനസ് കേന്ദ്രങ്ങളുടെ സാമീപ്യമാണ് ഇവിടെ താമസം തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.
2025 മധ്യത്തോടെ രാജ്യത്തെ ജനങ്ങളുടെ എണ്ണം 5.098 ദശലക്ഷത്തിലെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. മൊത്തം ജനസംഖ്യയിൽ 30 ശതമാനമാണ് കുവൈത്ത് പൗരന്മാർ. 70 ശതമാനവും പ്രവാസികളാണ്. 1.55 ദശലക്ഷമാണ് പൗരന്മാരുടെ എണ്ണം. 3.547 ദശലക്ഷമാണ് കുവൈത്തിലെ പ്രവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

