സാൽമിയ മദ്റസത്തുന്നൂർ പ്രവേശനോത്സവം
text_fieldsസാൽമിയ മദ്റസത്തുന്നൂർ പ്രവേശനോത്സവം കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനുകീഴിൽ പ്രവർത്തിക്കുന്ന സാൽമിയ മദ്റസത്തുന്നൂറിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടി കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് സൽവ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് ഇഖ്ബാൽ ഫൈസി പ്രാർത്ഥന നിർവഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര മേഖല നേതാക്കളായ ഇ.എസ് അബ്ദുൽ റഹ്മാൻ ഹാജി, മുഹമ്മദലി പുതിയങ്ങാടി, ഷെയ്ഖ് ബാദുഷ, അബ്ദുല്ല ബുസ്താനി, അസീസ് പുല്ലാളൂർ, സലിം എന്നിവർ ആശംസകൾ നേർന്നു. മദ്റസ ഉസ്താദുമാർ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മദ്റസ മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് പാലക്കൽ സ്വാഗതവും ട്രഷറർ അഫ്താബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

