സാൽമിയ മദ്റസത്തുന്നൂർ മദ്റസ കമ്മിറ്റി
text_fieldsഅഷ്റഫ് സൽവ,സൈനുൽ ആബിദ്,അഫ്താബ് മുഹമ്മദ്
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന സാൽമിയ മദ്റസത്തുന്നൂർ മദ്റസക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. സാൽമിയയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അഷ്റഫ് സൽവ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു.
സൈനുൽ ആബിദ് ഫൈസി നെല്ലായ, അബ്ദുൽ മുനീർ പെരുമുഖം, ഷെയ്ഖ് ബാദുഷ ആശംസകൾ നേർന്നു. ഫാസിൽ കരുവാരക്കുണ്ട് സ്വാഗതവും സൈനുൽ ആബിദ് നന്ദിയും പറഞ്ഞു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അഷ്റഫ് സൽവ (പ്രസി), സൈനുൽ ആബിദ് (ജന.സെക്ര), അഫ്താബ് മുഹമ്മദ് (ട്രഷ), ഇ.എസ്. അബ്ദുൽ റഹ്മാൻ ഹാജി, മുഹമ്മദലി പുതിയങ്ങാടി, ശിഹാബ് കൊടുങ്ങല്ലൂർ, നൗഷാദ് സിറ്റി (വൈ. പ്രസി), മുജീബ് റഹ്മാൻ, അബ്ദുൽ റസാഖ്, സുൽഫികർ അലി, സിദ്ദീഖ് വാവാട് (ജോ.സെക്ര).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

