സാൽമിയ ഇസ്ലാഹി മദ്റസ കോൺവൊക്കേഷൻ
text_fieldsസാൽമിയ ഇസ്ലാഹി മദ്റസ കോൺവൊക്കേഷനിൽ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാർ ഹംസ പയ്യന്നൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: സാൽമിയ ഇസ്ലാഹി മദ്റസ കോൺവൊക്കേഷൻ ‘അന്നുജൂം’ വിവിധ പരിപാടികളോടെ നടന്നു. പി.ടി.എ പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയവർക്കും റമദാൻ ആക്ടിവിറ്റിയിലൂടെ വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മദ്റസ പഠനം പൂർത്തീകരിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സാൽമിയ സോണൽ ജനറൽ സെക്രട്ടറി ശമീർ എകരൂൽ സ്വാഗതം പറഞ്ഞു. മദ്റസയുടെ ലക്ഷ്യത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും പ്രധാനാധ്യാപകൻ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് സംസാരിച്ചു. സമൂഹത്തിനും കുടുംബത്തിനും ഉപകരിക്കുന്ന മൂല്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ് മദ്റസ പഠനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാർ ഹംസ പയ്യന്നൂർ, ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് സുല്ലമി എന്നിവർ ആശംസകൾ നേർന്നു. മദ്റസ പി.ടി.എ കമ്മിറ്റിയും കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സാൽമിയ സോണൽ കമ്മിറ്റിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. പരിപാടിയിൽ മാതൃസമിതിയുടെ കീഴിൽ ഒരുക്കിയ ഭക്ഷണ വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

