സാൽമിയ ഇസ്ലാഹീ മദ്റസ വിദ്യാർഥികൾ മസ്ജിദുൽ കബീർ സന്ദർശിച്ചു
text_fieldsസാൽമിയ ഇസ്ലാഹി മദ്റസ വിദ്യാർഥികൾ മസ്ജിദുൽ കബീറിൽ
കുവൈത്ത് സിറ്റി: കുവൈത്ത് കേരളാ ഇസ്ലാഹി സെന്ററിന് കീഴിലുള്ള സാൽമിയ ഇസ്ലാഹി മദ്റസ വിദ്യാർഥികൾ മസ്ജിദുൽ കബീറിലേക്ക് പഠനയാത്ര നടത്തി. 168 വിദ്യാർഥികളും, അധ്യാപകരും, അഡ്മിൻ അംഗങ്ങളും പി.ടി.എ പ്രതിനിധികളും യാത്രയിൽ പങ്കെടുത്തു. മസ്ജിദുൽ കബീർ ഗൈഡ് റീം അൽ ഗുനൈം സംഘത്തെ സ്വീകരിച്ചു മസ്ജിദിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്തി. കുട്ടികളുമായി അവർ സംവദിച്ചു.
കുട്ടികൾക്ക് മിമ്പറിൽ കയറാനും, ഇമാമത്ത് പരിശീലിക്കാനുമുള്ള അപൂർവ അവസരവും ലഭിച്ചു. മദ്റസ നടത്തിവരുന്ന പഠനയാത്ര പദ്ധതികളുടെ ഭാഗമായി, മസ്ജിദുൽ കബീർ അതോറിറ്റിയുമായി സഹകരിച്ചാണ് സ്റ്റഡി ടൂർ സംഘടിപ്പിക്കപ്പെട്ടത്. പി.ടി.എ. ട്രഷറർ ഷഫീഖ് തിഡിൽ, മദ്റസ സദർ മുഅല്ലിം അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് , കേന്ദ്ര ഭാരവാഹികളായ മുഹമ്മദ് അസ്ലം കപ്പാട്, അമീൻ ഹവല്ലി എന്നിവർ നേതൃത്വം നൽകി. കുവൈത്ത് കേരളാ ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സി.പി.യും ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂറും കുട്ടികളെ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

