സാൽമിയ ഇസ്ലാഹി മദ്റസ പ്രവേശനോത്സവം
text_fieldsകുവൈത്ത് സിറ്റി: സാൽമിയ ഇസ്ലാഹി മദ്റസ പ്രവേശനോത്സവം ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോൾ ഉദ്ഘാടനം ചെയ്തു. ചെറുപ്രായം മുതല്‍ നല്ലശീലങ്ങളും ഗുണങ്ങളും പഠിച്ചുവളര്‍ന്ന് അത് ജീവിതത്തില്‍ ശീലിച്ചുപോന്നാല്‍ അയാള്‍ ഒരു ഉത്തമ പൗരനായി കുടംബത്തിനും രാജ്യത്തിനും മാര്‍ഗദീപമാകുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. മൂല്യബോധം പകര്‍ന്നു നല്കല് കുടുംബത്തില്‍നിന്ന് തുടങ്ങണം. മാതാപിതാക്കള്‍ ആദ്യം മക്കള്‍ക്ക് അനുകരണീയ മാതൃകകളാകണമെന്നും അദ്ദേഹം ഉണർത്തി.
മദ്റസ പ്രിൻസിപ്പൽ അൽ അമീൻ സുല്ലമി അധ്യക്ഷത വഹിച്ചു. ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, ഷെർഷാദ് കോഴിക്കോട് എന്നിവർ സംസാരിച്ചു.മദ്റസ പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്- 51593710, 96658400, 6582 9673.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

