Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഖൽബിലെ സാൽമിയ' ഫാമിലി ഈദ് മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ഖൽബിലെ സാൽമിയ ഫാമിലി ഈദ് മീറ്റ് സംഘടിപ്പിച്ചു
cancel
camera_alt

‘ഖ​ൽ​ബി​ലെ സാ​ൽ​മി​യ’ ഫാ​മി​ലി ഈ​ദ് മീ​റ്റ്

Listen to this Article

കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ പ്രവർത്തകരും എക്‌സ് കെ.ഐ.ജി സാൽമിയ പ്രവാസികളും ചേർന്ന് കോഴിക്കോട്ട് ഫാമിലി ഈദ് മീറ്റ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള പ്രവാസി ഡിവിഷൻ മെംബർ പി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റും മുൻ കെ.ഐ.ജി പ്രസിഡന്റുമായ സുബൈർ ആലുവ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സിറ്റി ഏരിയ പ്രസിഡന്റ് ഫൈസൽ പാങ്ങോട്ടായി സംസാരിച്ചു.

അബ്ദുറഹ്മാൻ എഴുവന്തല, സഫ്‍വാൻ, നവാസ്, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. കോഴിക്കോട് എസ്.ഐ.ഒ വിദ്യാർഥി ഭവനത്തിൽ നടന്ന പരിപാടിക്ക് നിഷാദ് നന്ദി പറഞ്ഞു. കാപ്പാട് ബീച്ച്, മിഠായിത്തെരുവ്, മിഷ്കാൽ പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ചു. കോഴിക്കോട് ബീച്ചിലെ ഒത്തുചേരലിലൂടെ സംഗമത്തിന് സമാപനമായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Salmiya in the Heart’ Family Eid Meet was organized
Next Story