സാൽമിയ, അമ്മാൻ മലർവാടി യൂനിറ്റ് റിപ്പബ്ലിക് സംഗമം
text_fieldsസാൽമിയ, അമ്മാൻ മലർവാടി യൂനിറ്റ് റിപ്പബ്ലിക് സംഗമത്തിൽ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ ഐവ സാൽമിയ ഏരിയയയുടെ കീഴിൽ സാൽമിയ, അമ്മാൻ മലർവാടി യൂനിറ്റുകൾ റിപ്പബ്ലിക് സംഗമം സംഘടിപ്പിച്ചു. സാൽമിയ യൂനിറ്റ് സംഗമത്തിൽ ഹഫ്സ ഇസ്മാഈൽ കുട്ടികളുമായി സംവദിച്ചു. മലർവാടി കോഓഡിനേറ്റർ സജ്ന ശിഹാബ് പരിപാടിക്ക് നേതൃത്വം നൽകി. ദേശഭക്തി ഗാനം, പ്രസംഗം, തുടങ്ങിയ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. അൽഹാൻ അൽത്താഫ് ഖിറാത്തും, ഇസ്മ മറിയം സ്വാഗതവും പറഞ്ഞു.
അമ്മാൻ യൂനിറ്റിൽ ഹഫ്സ ഇസ്മായിൽ റിപ്പബ്ലിക് ദിനത്തെക്കുറിച്ച് കുട്ടികൾക്ക് ലഘു വിവരണം നൽകി. അമ്മാൻ മലർവാടി യൂനിറ്റ് കോഓഡിനേറ്റർ നബീല അനസ് പരിപാടിക്ക് നേതൃത്വം നൽകി. കളറിങ്, ക്വിസ്, പ്രസംഗം തുടങ്ങിയ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു. മനാൽ താജുദ്ദീൻ ഖിറാത്ത് നടത്തി. അബ്ഷർ അനസ് സ്വാഗതവും പറഞ്ഞു. ഐവ അമ്മാൻ യൂനിറ്റ് പ്രസിഡന്റ് ഹബീന താജുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

