സാൽമിയ അൽമദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ സമ്മേളനം
text_fieldsഅൽമദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ഇഫ്താർ സമ്മേളനത്തിൽ മഹ്ബൂബ അനീസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാൽമിയ അൽമദ്റസത്തുൽ ഇസ്ലാമിയ പി.ടി.എയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സമ്മേളനം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഷംനാദ് ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ ഉദ്ഘാടനം ചെയ്തു.
ഐവ കേന്ദ്ര വൈസ് പ്രസിഡന്റ് മഹ്ബൂബ അനീസ് ഇഫ്താർ സന്ദേശം നൽകി. നിസ്താർ ആലുവ വിശിഷ്ടാതിഥിയായി. വിദ്യാർഥി ആഹിൽ സയാൻ അഫ്സൽ ഖിറാഅത്ത് നടത്തി. പി.ടി.എ സെക്രട്ടറി അബ്ദുൽ റഷീദ് സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി പ്രാർഥനയും ഉപസംഹാരവും നിർവഹിച്ചു.
ഖുർആൻ ക്വിസ് മത്സരത്തിൽ വിജയികളായ ഫാത്തിമ നിലോഫർ, മുഹമ്മദ് മുദ്ദസിർ, ബിനീഷ അബ്ദുൽ റസാഖ്, റാഷിദ നിഹാസ്, ഹെവൻസ് സ്കീമിൽ ഖത്മുൽ ഖുർആൻ പൂർത്തിയാക്കിയ മുഹമ്മദ് ഹയാൻ എന്നിവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
മംഗോ ഹൈപ്പർ മേധാവി റഫീഖ് അഹ്മദ്, കെ.ഐ.ജി ഏരിയ സെക്രട്ടറി നിസാർ കെ. റഷീദ്, ഇഫ്താർ കൺവീനർ ഡോ. അശീൽ, താജുദീൻ, വി.എം. ഇസ്മാഈൽ, അഷ്കർ മാളിയേക്കൽ, നിഷാത് എളയത്, അബ്ദുൽസലാം, ഷുജാസ് സുലൈമാൻ, വി.എം. ഇസ്മാഈൽ, ജസീറ ആസിഫ്, ബിനീഷ അബ്ദുൽ റസാഖ് എന്നിവർ പങ്കെടുത്തു.

