Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ലി​ഹ് ബാ​ത്ത​ക്ക്‌...

സാ​ലി​ഹ് ബാ​ത്ത​ക്ക്‌ എം.​ഇ.​എ​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
സാ​ലി​ഹ് ബാ​ത്ത​ക്ക്‌ എം.​ഇ.​എ​സ് കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel
camera_alt

നാട്ടിലേക്ക്​ മടങ്ങുന്ന സാ​ലി​ഹ് ബാ​ത്ത​ക്ക്‌ എം.​ഇ.​എ​സ് കു​വൈ​ത്ത് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

കു​വൈ​ത്ത് സി​റ്റി: നാട്ടിലേക്ക്​ മടങ്ങുന്ന എം.​ഇ.​എ​സ് കു​വൈ​ത്ത് സ്ഥാ​പ​ക അം​ഗ​വും മീ​ഡി​യ ക​ൺ​വീ​ന​റു​മാ​യ സാ​ലി​ഹ് ബാ​ത്ത​ക്ക്‌ സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ല്‍കി. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സം​ഘ​ട​ന മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ​ അ​ദ്ദേ​ഹ​ത്തി​െൻറ പ്ര​വ​ർ​ത്ത​ന ​ശൈ​ലി​യും വി​ന​യ​വും അ​നു​ക​ര​ണീ​യ​മാ​ണെ​ന്ന്​ എം.​ഇ.​എ​സ് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റാ​ഫി പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ, അ​ബ്​​ദു​ൽ ല​ത്തീ​ഫ് മ​ദ​നി, ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത്, ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ്, സി​ദീ​ഖ് മ​ദ​നി, അ​ബ്​​ദു​ൽ ഹ​മീ​ദ്, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്​‌, ബ​ഷീ​ർ ബാ​ത്ത, എം.​ഇ.​എ​സ് മു​ൻ പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ് അ​ലി, ഖ​ലീ​ൽ അ​ടൂ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

എം.​ഇ.​എ​സ് കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റാ​ഫി ഉ​പ​ഹാ​രം കൈ​മാ​റി. ബ​ദ​ർ അ​ൽ സ​മ ഹോ​സ്പി​റ്റ​ൽ മീ​റ്റി​ങ്​ ഹാ​ളി​ൽ റ​മീ​സ് സാ​ലി​ഹി​െൻറ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് അ​യ്യൂ​ർ സ്വാ​ഗ​ത​വും പി.​ടി. അ​ശ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്ക്‌ ടി.​വി. അ​ർ​ഷാ​ദ്, ഉ​സ്മാ​ൻ കോ​യ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, റ​യീ​സ് സാ​ലി​ഹ്, മു​ജീ​ബ്, നൗ​ഫ​ൽ, ജെ​സ്സി​ൻ ജ​ബ്ബാ​ർ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:messalih
Next Story