വ്യാജ ഉൽപന്നങ്ങളുടെ വിൽപന; പരിശോധന തുടരുന്നു
text_fieldsഫ്രൈഡേ മാർക്കറ്റ് (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: വ്യാജ ഉൽപന്നങ്ങൾക്കായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫ്രൈഡേ മാർക്കറ്റിൽനിന്ന് 720ലധികം ആഡംബര ബ്രാൻഡുകളുടെ പകർപ്പുകൾ പിടിച്ചെടുത്തു.
വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വൻതോതിൽ വ്യാജ ഉൽപന്നങ്ങൾ കണ്ടെത്തിയത്. സ്ത്രീകളുടെ ബാഗുകൾ, തൊപ്പികൾ, വാലറ്റുകൾ, ഷൂകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നതായി വാണിജ്യ മേൽനോട്ട വിഭാഗം മേധാവി ഫൈസൽ അൽ അൻസാരി പറഞ്ഞു. പകർപ്പ് സാധനങ്ങൾ വിറ്റതിന് കച്ചവടക്കാർക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ചുമത്തി.
പ്രതികൾക്കെതിരെ മറ്റു നിയമനടപടികളും സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങൾ മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് വഞ്ചനയും പരാതികളും സഹൽ ആപ്പിൽ മന്ത്രാലയത്തെ അറിയിക്കാമെന്നും വ്യക്തമാക്കി. കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

