Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജി​വെ​ച്ചി​ട്ടും...

രാ​ജി​വെ​ച്ചി​ട്ടും ശ​മ്പ​ളം; സാ​ങ്കേ​തി​ക പി​ഴ​വ് ക​ണ്ടെ​ത്തി തി​രി​ച്ചു​പി​ടി​ച്ചു

text_fields
bookmark_border
രാ​ജി​വെ​ച്ചി​ട്ടും ശ​മ്പ​ളം; സാ​ങ്കേ​തി​ക പി​ഴ​വ് ക​ണ്ടെ​ത്തി തി​രി​ച്ചു​പി​ടി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ജോ​ലി ഉ​പേ​ക്ഷി​ച്ച പ്ര​വാ​സി അ​ധ്യാ​പി​ക​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ശ​മ്പ​ള​മാ​യി എ​ത്തി​യ​ത് ഒ​രു ല​ക്ഷ​ത്തി​ലേ​റെ കു​വൈ​ത്ത് ദീ​നാ​ര്‍. സാ​ങ്കേ​തി​ക പി​ഴ​വി​നെ തു​ട​ർ​ന്ന് സം​ഭ​വി​ച്ച ‘ശ​മ്പ​ള കൈ​മാ​റ്റം’ തി​രി​ച്ച​റി​ഞ്ഞ അ​ധി​കൃ​ത​ർ പ​ണം തി​രി​ച്ചു പി​ടി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭ്യ​ന്ത​ര ഓ​ഡി​റ്റി​ങ്ങി​ലാ​ണ് പ്ര​വാ​സി അ​ധ്യാ​പി​ക​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ലി​യ തു​ക മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. 2004 ലാ​ണ് അ​ധ്യാ​പി​ക രാ​ജി​വെ​ച്ച​ത്. 2005 ജൂ​ൺ 14ന് ​ഇ​വ​ർ കു​വൈ​ത്തി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. രാ​ജി​വെ​ച്ച​തി​നു ശേ​ഷ​വും അ​ധ്യാ​പി​ക​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ശ​മ്പ​ളം എ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി. ജോ​ലി ഉ​പേ​ക്ഷി​ച്ച ശേ​ഷം അ​ധ്യാ​പി​ക ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം തി​രി​ച്ചു​പി​ടി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി.സാ​ങ്കേ​തി​ക പി​ഴ​വി​നെ തു​ട​ർ​ന്ന് അ​ധ്യാ​പി​ക ഔ​ദ്യോ​ഗി​ക ശ​മ്പ​ള​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait News
News Summary - Salary despite resignation; technical glitch found and resolved
Next Story