സജിത് ലാൽ അനുസ്മരണം
text_fieldsഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി കെ.പി. സജിത് ലാൽ അനുസ്മരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.പി. സജിത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു. ഒ.ഐ.സി.സി അബ്ബാസിയ ഓഫിസിൽ നടന്ന യോഗത്തിൽ കണ്ണൂർ ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷതവഹിച്ചു. കുവൈത്ത് നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനംചെയ്തു.
സജിത് ലാലിന്റെ ബാല്യകാല സുഹൃത്ത് രാജേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലയുടെ ചാർജുള്ള സെക്രട്ടറി നിസാം തിരുവനന്തപുരം, സെക്രട്ടറി ജോയി കരുവാളൂർ, തിരുവനന്തപുരം ജില്ല ഒ.ഐ.സി.സി പ്രസിഡന്റ് വിധു കുമാർ, സനിൽ തയ്യിൽ, ജയേഷ് ചന്ദ്രോത്ത് തുടങ്ങിയവർ സംസാരിച്ചു. സുജിത് കായലോട് സ്വാഗതവും ഷരൺ കോമത്ത് നന്ദിയും പറഞ്ഞു. സജിത് ലാലിന്റെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

