പുതിയ അപ്ഡേഷനുമായി സഹൽ ബിസിനസ് ആപ്
text_fieldsകുവൈത്ത് സിറ്റി: സംരംഭകർക്കും കമ്പനി പ്രതിനിധികൾക്കും ഡിജിറ്റൽ ഇടപാടുകൾ ലളിതമാക്കാൻ പുതിയ അപ്ഡേഷനുമായി ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് പ്ലാറ്റ്ഫോമായ സഹൽ ബിസിനസ് ആപ്. രാജ്യത്തുടനീളമുള്ള ബിസിനസ്സ് ഉടമകൾക്ക് കാര്യക്ഷമതയും ഉപയോഗ എളുപ്പവും വർധിപ്പിക്കുകയാണ് അപ്ഡേറ്റിന്റെ ലക്ഷ്യം.
നവീകരിച്ച ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉപയോക്തൃ സൗഹൃദ ഇന്റർഫേസ്, ഇൻസ്റ്റന്റ് നോട്ടിഫിക്കേഷൻ തുടങ്ങിയ നവീകരണങ്ങൾ നടപ്പിലാക്കിയതായി സർക്കാർ വക്താവ് യൂസഫ് കാസിം അറിയിച്ചു. ഇത് വാണിജ്യ ജോലികൾ കൈകാര്യം ചെയ്യുന്ന ഉപയോക്താക്കൾക്ക് വേഗത്തിലുള്ള ആക്സസും സുഗമമായ ഇടപെടലും നൽകും. സഹൽ ബിസിനസ് വഴി 95,518 ഉപയോക്താക്കൾക്കായി 498,927 സേവനങ്ങൾ ഇതിനകം നൽകിയിട്ടുണ്ട്. രാജ്യത്തെ 18 സർക്കാർ ഏജൻസികൾ നൽകുന്ന ബിസിനസ്, വാണിജ്യപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 214 ഇലക്ട്രോണിക് സേവനങ്ങളാണ് അപ്ലിക്കേഷനിലൂടെ ലഭിക്കുന്നത്.
ലൈസൻസിങ്, അംഗീകാരങ്ങൾ, ഡോക്യുമെന്റേഷൻ, ബിസിനസ് പ്രവർത്തനങ്ങൾക്ക് നിർണായകമായ മറ്റ് പ്രധാന പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. പ്രവാസി തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്തുപോകാനുള്ള എക്സിറ്റ് പെർമിറ്റും തൊഴിൽ ഉടമ സഹൽ ബിസിനസ് ആപ് വഴിയാകും അംഗീകരിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.