സഹൽ ആപ് പുതിയ സേവനം
text_fieldsകുവൈത്ത് സിറ്റി: സഹൽ ആപ് വഴി സർക്കാർ വിവരങ്ങൾക്ക് അപേക്ഷിക്കാനുള്ള പുതിയ സേവനം ആരംഭിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ആണ് ‘റിക്വസ്റ്റ് ടു ആക്സസ് ഇൻഫർമേഷൻ’ എന്ന പുതിയ സേവനം അവതരിപ്പിച്ചത്.
ഇതിലൂടെ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ രേഖകളിൽനിന്നും ആവശ്യമായ ഔദ്യോഗിക വിവരങ്ങൾ എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയും. സുതാര്യത കൂട്ടുകയും ഭരണനടപടികൾ ലളിതമാക്കുകയും ചെയ്യുന്ന സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് സേവനം ആരംഭിച്ചത്. ഇതോടെ സർക്കാർ ഓഫിസുകളിലേക്കുള്ള നേരിട്ടുള്ള സന്ദർശനങ്ങൾ ഒഴിവാക്കി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി വിവരങ്ങൾ ലഭ്യമാകും.പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും വേഗത്തിലുള്ളതുമായ സേവനമാണ് പുതിയ സംവിധാനം നൽകുന്നതെന്ന് പാസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

