സഹൽ ആപ്പിൽ ഗാർഹിക തൊഴിലാളികളുടെ വിസമാറ്റം ഉൾപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പിൽ ഗാർഹിക തൊഴിലാളികളുടെ വിസ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉൾപ്പെടുത്തി. ഇതോടെ സ്പോൺസര്മാര്ക്ക് വീട്ടുജോലിക്കാരുടെ റെസിഡന്റ്സ് ട്രാന്‍സ്ഫര്‍ സേവന ഇടപാടുകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ആപ് വഴി ലഭിക്കുന്ന അപേക്ഷകള്‍ അവലോകനംചെയ്ത് ഉടനടി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് അപേക്ഷയുടെ സ്റ്റാറ്റസ് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
18 വയസ്സ് തികയുകയും വിവാഹിതനുമായ സ്വദേശികള്‍ക്കാണ് രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളെ സ്പോൺസര് ചെയ്യാന്‍ സാധിക്കുക..

