കുവൈത്തിന്റെ ഡിജിറ്റൽ കുതിപ്പായി സഹൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഏകീകൃത സർക്കാർ ഇ-സേവന ആപ്പായ സഹൽ വൻ നേട്ടത്തിൽ. 2021 സെപ്റ്റംബറിൽ ആരംഭിച്ചതിനുശേഷം 2.9 ദശലക്ഷം ഉപയോക്താക്കളെ ആകർഷിച്ച പ്ലാറ്റ്ഫോം, ഇതുവരെ 111 ദശലക്ഷം ഇലക്ട്രോണിക് ഇടപാടുകൾ പൂർത്തിയാക്കിയതായി സഹൽ ഔദ്യോഗിക വക്താവ് യൂസഫ് കാസിം അറിയിച്ചു.
ഈ വർഷം മാത്രം 32 ദശലക്ഷത്തിലധികം ഇടപാടുകൾ സഹൽ വഴി നടന്നു. പൊതുജനങ്ങൾക്ക് ഈ പ്ലാറ്റ്ഫോമിലുള്ള വിശ്വാസവും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ സർക്കാറിന്റെ പ്രതിബദ്ധതയുമാണ് വളർച്ചക്കുപിന്നിലെന്നും കാസിം പറഞ്ഞു.
ആരംഭത്തിൽ 123 സർക്കാർ സേവനങ്ങളുമായാണ് സഹൽ പ്രവർത്തനം തുടങ്ങിയത്. ഇപ്പോൾ വിവിധ മന്ത്രാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും 460 ലധികം സേവനങ്ങൾ ആപ് വഴി ലഭ്യമാണ്. ഇത് രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സർക്കാർ ആപ്ലിക്കേഷനായി സഹലിനെ മാറ്റി. പൗരന്മാർക്കും താമസക്കാർക്കും സർക്കാർ സേവന കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ട ബുദ്ധിമുട്ട് കുറച്ച് ഇടപാടുകൾ വേഗത്തിലാക്കാൻ ഇത് സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

