സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു
text_fieldsകുവൈത്ത് സിറ്റി: സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു. ഈ വർഷം സഹൽ ആപ്പിൽ 19 പുതിയ സേവനങ്ങളും പത്തോളം നോട്ടിഫിക്കേഷനും അവതരിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി അറിയിച്ചു. ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഡിജിറ്റൽ സര്‍വിസുകള്‍ വ്യാപിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനങ്ങൾ ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സഹല്‍ ആപ്പ് വഴി 12 ലക്ഷം സേവനങ്ങളും 40 ലക്ഷത്തിലധികം അറിയിപ്പുകളും ഉപയോക്താക്കൾക്ക് കൈമാറിയതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

