Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ഹാ​യി വാ​ദി​സ​ലാം...

സ​ഹാ​യി വാ​ദി​സ​ലാം കു​വൈ​ത്ത് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

text_fields
bookmark_border
Sahai Wadislam Kuwait Committee
cancel
camera_alt

സ​ഹാ​യി വാ​ദി​സ​ലാം ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്ര​മാ​യി ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹാ​യി വാ​ദി​സ​ലാം ക​മ്മി​റ്റി കു​വൈ​ത്ത് ചാ​പ്റ്റ​ർ നി​ല​വി​ൽ​വ​ന്നു. ദി​നം പ്ര​തി നൂ​റു​ക​ണ​ക്കി​ന് പേ​ർ​ക്ക് ഭ​ക്ഷ​ണ​വും സൗ​ജ​ന്യ മ​രു​ന്ന് വി​ത​ര​ണ​വും മ​യ്യി​ത്ത് പ​രി​പാ​ല​ന​വും ആം​ബു​ല​ൻ​സ് സേ​വ​ന​വു​മാ​യി സ​ഹാ​യി സ​ജീ​വ​മാ​ണ്. സ​ഹാ​യി​യു​ടെ പൂ​നൂ​രി​ലെ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ൽ 12 മെ​ഷീ​നു​ക​ളി​ലാ​യി മു​പ്പ​തി​ല​ധി​കം രോ​ഗി​ക​ൾ ഓ​രോ ദി​ന​വും ഡ​യാ​ലി​സി​സ് ചെ​യ്തു വ​രു​ന്നു.

കു​വൈ​ത്തി​ല്‍ സ​ഹാ​യി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രാ​നാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച​ത്. ഭാ​ര​വാ​ഹി​ക​ൾ: അ​ബ്ദു​ല്‍ അ​സീ​സ്‌ സ​ഖാ​ഫി കൂ​നോ​ള്‍മാ​ട് (പ്ര​സി​ഡ​ന്റ്), ശാ​ഫി കൊ​ട​ശ്ശേ​രി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​ബ്ദു​റ​ഹ്മാ​ന്‍ ചേ​ലേ​മ്പ്ര (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), മൂ​സ കാ​ന്ത​പു​രം, ഇ​ബ്രാ​ഹിം മു​സ്‌​ലി​യാ​ര്‍ വെ​ണ്ണി​യോ​ട് (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര്‍), സാ​ദി​ഖ് എ​ര​ഞ്ഞി​മാ​വ്, സാ​ദി​ഖ് കൊ​യി​ലാ​ണ്ടി (ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ര്‍). സ​ഹാ​യി ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല സ​അ​ദി ചെ​റു​വാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ര്‍വാ​നി​യ ഐ.​സി.​എ​ഫ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ബ്ദു​ല്ല വ​ട​ക​ര, അ​ബു മു​ഹ​മ്മ​ദ്‌, അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​നൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsSahai Wadislam Kuwait Committee
News Summary - Sahai Wadislam Kuwait Committee
Next Story