സഗീർ തൃക്കരിപ്പൂർ അനുസ്മരണ സമ്മേളനം
text_fieldsകെ.ഇ.എ സഗീർ തൃക്കരിപ്പൂർ അനുസ്മരണ സമ്മേളനത്തിൽ ചെയർമാൻ ഖലീൽ അടൂർ
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയേറ്റ് അസോസിയേഷൻ കുവൈത്ത് (കെ.ഇ.എ) സ്ഥാപക നേതാവും ചിഫ് പട്രോണുമായിരുന്ന സഗീർ തൃക്കരിപ്പൂർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. പരിപാടിയിൽ പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ അധ്യക്ഷത വഹിച്ചു.
ചെയർമാൻ ഖലീൽ അടൂർ അനുസ്മരണ സന്ദേശം നൽകി. സത്താർ കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. അഫ്സര മഹ്മൂദ്, സലാം കളനാട്, സി.എച്ച് മുഹമ്മദ് കുഞ്ഞി, ഹാരിസ് മുട്ടുംന്തല, അസിസ് തളങ്കര, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹമീദ് മധൂർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ സി.എച്ച് നന്ദിയും പറഞ്ഞു.

