സഗീർ തൃക്കരിപ്പൂർ: സമർപ്പണത്തിെൻറ ആൾരൂപം
text_fieldsഅങ്ങനെ അദ്ദേഹവും ദൈവത്തിലേക്ക് യാത്രയായി. സഗീർ തൃക്കരിപ്പൂർ! കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കുവൈത്ത് മലയാളികൾക്കിടയിൽ സുസമ്മതനായ നേതാവ്. പ്രവാസികൾ നിരന്തരം കേൾക്കുകയും അനുഭവിക്കുകയും ചെയ്ത ജനസേവകൻ! എല്ലാ നല്ല കാര്യങ്ങൾക്കും ജാതിയോ മതമോ സംഘടയോ നോക്കാതെ അദ്ദേഹം മുന്നിലുണ്ടായിരുന്നു. സമൂഹത്തിന് വേണ്ടിയുള്ള നിരന്തര കർമത്തിെൻറയും സമർപ്പണത്തിെൻറയും ആൾരൂപമായിരുന്നു സഗീർ തൃക്കരിപ്പൂർ. കുവൈത്തിലെത്തി അധികകാലം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. അദ്ദേഹം ജോലിചെയ്യുന്ന ഇക്വേറ്റ് പെട്രോകെമിക്കൽ കമ്പനിയിൽ ഞാനും ജോലിക്ക് ചേർന്നതോടെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. മിക്കവാറും എല്ലാ ദിവസങ്ങളിലും ഞങ്ങൾ അദ്ദേഹത്തിെൻറ ഓഫീസിൽ വച്ചോ നമസ്കാര സ്ഥലത്ത് വെച്ചോ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. വിവിധ സാമൂഹ്യ രാഷ്ട്രീയ ജനസേവന വിഷയങ്ങൾ ചർച്ചയിൽ കടന്ന് വരും. എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടും വിശാലമായ കാഴ്ചപ്പാടും ഉള്ള നേതാവായിരുന്നു അദ്ദേഹം.
മലയാളികളുടെ പൊതുകൂട്ടായ്മയായിരുന്ന യുനൈറ്റഡ് മലയാളി ഓർഗനൈസേഷൻസിെൻറ (യു.എം.ഒ) അധ്യക്ഷനായി അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ കാലഘട്ടം യു.എം.ഒയുടെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം തന്നെയായിരുന്നു. പിന്നീട് പലകാരണങ്ങളാൽ ഇല്ലാതായ ആ കൂട്ടായ്മയെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു അദ്ദേഹം. പലതവണ ഈ ആവശ്യത്തിന് ഞങ്ങൾ യോഗം ചേർന്നെങ്കിലും ഇന്നും ആ സ്വപ്നം പൂവണിയാതെ കിടക്കുകയാണ്. യു.എം.ഒ എന്ന പേരിൽ ഒരു ജനകീയ കൂട്ടായ്മ പിന്നീട് ഉണ്ടായില്ലെങ്കിലും ആവശ്യമായ എല്ലാ സന്ദർഭങ്ങളിലും എല്ലാവരെയും ഒരുമിച്ചു കൂട്ടാനും വേണ്ട കാര്യങ്ങൾ വേണ്ട രൂപത്തിൽ ചെയ്യാനും അദ്ദേഹം മുന്നിൽ തന്നെയുണ്ടായിരുന്നു.
അവസാനം കോവിഡ് മഹാമാരിയുടെ കെടുതികൾ തരണം ചെയ്യാൻ ഉണ്ടാക്കിയ മലയാളി കൂട്ടായ്മയുടെ തലപ്പത്ത് അദ്ദേഹം തന്നെയായിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിെൻറ നേതൃത്വത്തിൽ തയാറാക്കിയ പ്ലാനും പദ്ധതിയും ഇന്ത്യൻ എംബസിയും കുവൈത്ത് അധികൃതരും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
കെ.ഐ.ജി ഭാരവാഹി എന്ന നിലയിൽ ഇടപെട്ടപ്പോളെല്ലാം നല്ല സഹകരണം ലഭിച്ചു. കെ.െഎ.ജിയുടെ അടുത്ത സഹകാരിയും ഗുണകാംക്ഷിയുമായിരുന്നു അദ്ദേഹം. കെ.ഐ.ജിയുടെ മിക്കവാറും എല്ലാ പൊതു പരിപാടികളിലും സ്റ്റേജിലോ സദസ്സിലോ അദ്ദേഹമുണ്ടാവും.
ഇസ്ലാമിക സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അദ്ദേഹം മുന്നിൽ തന്നെയുണ്ടാവും. കോവിഡിന് മുമ്പുള്ള റമദാനിൽ അദ്ദേഹത്തിെൻറ വീട്ടിൽ വെച്ചായിരുന്നു റമദാൻ പ്രഭാഷണത്തിെൻറ വീഡിയോ റിക്കോഡിംഗ് നടന്നത്. ചില ദിവസങ്ങളിൽ ഞാനും അതിൽ പങ്കാളിയായിരുന്നു.മുസ്ലിം സംഘടനകൾക്കിടയിൽ ഐക്യവും സഹകരണവും ഉണ്ടാക്കുന്നതിൽ അതീവ തൽപരനായിരുന്നു അദ്ദേഹം. ഞാനും അദ്ദേഹവും കൂടിച്ചേർന്ന് നിരന്തരംചർച്ച ചെയ്ത് പൊതു നന്മക്കായി മുസ്ലിം സംഘടകളുടെ കൂട്ടായ്മക്ക് വേണ്ടി നിയമാവലി തയാറാക്കിയിരുന്നെങ്കിലും പല കാരണങ്ങളാലും അതും നടക്കാതെ പോയി.
കെ.കെ.എം.എ എന്ന പ്രസ്ഥാനത്തിെൻറ എല്ലാമെല്ലാമായിരുന്നു സഗീർ തൃക്കരിപ്പൂർ. ആ പ്രസ്ഥാനത്തിെൻറ രൂപവത്കരണത്തിലും കഴിവും പ്രാപ്തിയുമുള്ള നേതൃത്വത്തെ വളർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കെ.കെ.എം.എയുടെ പ്രധാന പ്രവർത്തന മേഖല സാമൂഹിക ഐക്യവും ജനസേവനവും പ്രവാസി ബോധവത്കരണവുമാണ്.ആരോഗ്യ ജനസേവന മേഖലകളിൽ വിസ്മയകരമായ പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കാൻ അദ്ദേഹത്തിെൻറ നേതൃത്വത്തിൽ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ മങ്ങാതിരിക്കാൻ ഈ മേഖലകളിൽ അദ്ദേഹം ചാർത്തിവെച്ചിട്ടുള്ള കൈയൊപ്പുകൾ തന്നെ ധാരാളം മതി. പ്രവർത്തനങ്ങൾ മാത്രമല്ല അതിെൻറ പ്രതിഫലനങ്ങളും ദൈവത്തിെൻറ കണക്കുപുസ്തകത്തിൽ ഉണ്ടാകുമല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

