Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാഫ് ഫുട്ബാൾ; ഫൈനൽ...

സാഫ് ഫുട്ബാൾ; ഫൈനൽ പ്രതീക്ഷയിൽ കുവൈത്ത് ബംഗ്ലാദേശിനെ നേരിടും

text_fields
bookmark_border
SAFF Football
cancel
camera_alt

കു​വൈ​ത്ത് ടീം

കു​വൈ​ത്ത് സി​റ്റി: സൗ​ത്ത് ഏ​ഷ്യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (സാ​ഫ്) ക​പ്പി​ൽ ഫൈ​ന​ൽ പ്ര​തീ​ക്ഷ​യോ​ടെ കു​വൈ​ത്ത് ശ​നി​യാ​ഴ്ച ക​ള​ത്തി​ലി​റ​ങ്ങും. ബം​ഗ​ളു​രു​വി​ലെ ക​ണ്ഡീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​യി​ൽ ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി. ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് മ​ത്സ​രം. മി​ക​ച്ച ജ​യ​ത്തോ​ടെ ഫൈ​ന​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ണ് കു​വൈ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​രു മ​ത്സ​ര​വും തോ​ൽ​ക്കാ​തെ​യാ​ണ് കു​വൈ​ത്ത് സെ​മി​ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്.

ഗ്രൂ​​പ് എ ​​യി​​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് നേ​പ്പാ​ളി​നെ 3-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തു​ട​ക്ക​മി​ട്ട​ത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​കി​സ്താ​നെ എ​​തി​​രി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ൾ​ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി. അ​വ​സാ​ന ഗ്രൂ​പ് മ​ത്സ​ര​ത്തി​ൽ ശ​ക്ത​രാ​യ ഇ​ന്ത്യ​ക്കെ​തി​രെ 1-1 സ​മ​നി​ല പി​ടി​ച്ചു​തോ​ൽ​വി ഒ​ഴി​വാ​ക്കി. ഗ്രൂ​പ് എ​യി​ൽ​നി​ന്ന് ഏ​ഴു​പോ​യ​ന്റു​മാ​യി ഗ്രൂ​പ് ജേ​താ​ക്ക​ളാ​യാ​ണ് കു​വൈ​ത്തി​ന്റെ വ​ര​വ്.

ഗ്രൂ​പ് ബി​യി​ൽ ര​ണ്ടു​ജ​യ​വും ഒ​രു തോ​ൽ​വി​യു​മാ​യി ആ​റു പോ​യ​ന്റോ​ടെ​യാ​ണ് ബം​ഗ്ലാ​ദേ​ശ് ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സെ​മി ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി​യ​ത്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ 192ാം സ​ഥാ​ന​ത്തു​ള്ള ബം​ഗ്ലാ​ദേ​ശ് 143ാം സ​ഥാ​ന​ത്തു​ള്ള കു​വൈ​ത്തി​ന് ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ള​ല്ല. എ​ന്നാ​ൽ, സാ​ഫ് ക​പ്പി​ൽ 13 ത​വ​ണ പ​​ങ്കെ​ടു​ത്ത​തി​ന്റെ പാ​ര​മ്പ​ര്യം ബം​ഗ്ലാ​ദേ​ശി​നു​ണ്ട്. 2003ൽ ​ജേ​താ​ക്ക​ളു​മാ​യി​ട്ടു​ണ്ട്. കു​വൈ​ത്തി​ന് ഇ​ത് ആ​ദ്യ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ്. അ​തേ​സ​മ​യം, ക​ളി​ക്കാ​രെ​ല്ലാം മി​ക​ച്ച ഫോം ​നി​ല​നി​ർ​ത്തു​ന്നു എ​ന്ന​ത് കു​വൈ​ത്തി​ന്റെ ആ​ത്മ വി​ശ്വാ​സം കൂ​ട്ടു​ന്നു. സാ​ഫ് ക​പ്പി​ലെ മി​ക​ച്ച നേ​ട്ട​ത്തോ​ടെ സ​മ്പ​ന്ന​മാ​യി​രു​ന്ന രാ​ജ്യ​ത്തി​ന്റെ ഫു​ട്ബാ​ൾ ച​രി​ത്രം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കു​വൈ​ത്ത്. ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ ലെ​ബ​ന​നെ നേ​രി​ടും. ജൂ​ലൈ നാ​ലി​നാ​ണ് ​ഫൈ​ന​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshSAFF FootballKuwait
News Summary - SAFF Football; Kuwait take on Bangladesh in the final
Next Story