ഡെലിവറി ഡ്രൈവർമാരുടെ സുരക്ഷ; അവബോധ പരിപാടി സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഡെലിവറി ഡ്രൈവർമാരുടെ തൊഴിൽ സുരക്ഷക്കായുള്ള അവബോധ കാമ്പയിൻ വിജയകരമായി സമാപിച്ചു. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
തൊഴിൽ സുരക്ഷാ നടപടികൾ കൂടുതൽ ഫലപ്രദമായി പാലിക്കുന്നതിനും സ്ഥാപനങ്ങളിൽ നിന്നും ഡ്രൈവർമാർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതുമായിരുന്നു കാമ്പയിന്റെ ലക്ഷ്യം. സമാപന ചടങ്ങിൽ കുവൈത്തിൽ അംഗീകൃതരായ നിരവധി അംബാസഡർമാരും ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ മിഷൻ മേധാവിയും പങ്കെടുത്തു. ഡെലിവറി മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു.
നിലവിൽ രാജ്യത്ത് 40,000 ഡെലിവറി ഡ്രൈവർമാർ പ്രവർത്തിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

