ആഘോഷ വേളകളിൽ സുരക്ഷ; ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണം
text_fieldsകുവൈത്ത് സിറ്റി: ആഘോഷ വേളകളിൽ സുരക്ഷ, ഗതാഗത നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. വാഹനങ്ങൾ അമിതമായി അലങ്കരിക്കുന്നതും വിൻഡ് ഷീൽഡുകളിൽ സ്റ്റിക്കറുകളോ ഗ്രാജ്വേറ്റ് ഫോട്ടോകളോ പതിക്കുന്നത് ഗതാഗത ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത് ഡ്രൈവർമാരുടെ ദൃശ്യപരതയെ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ റോഡുകൾ തടസപ്പെടുത്തുകയോ സുപ്രധാന സ്ഥലങ്ങളിൽ ഒത്തുകൂടുകയോ ചെയ്യരുത്. ഡ്രൈവർമാർക്കും റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനും അപകടകരമായ മറ്റു പ്രവർത്തികൾക്കും എതിരെയും മുന്നറിയിപ്പ് നൽകി. ആഘോഷങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം.
പൊതുജന സുരക്ഷ ഉറപ്പാക്കുന്ന നടപടികളോട് സഹകരിക്കാനും അഭ്യർഥിച്ചു. സ്കൂൾ വെക്കേഷന് മുന്നോടിയായി വിദ്യാർഥികളിലെ അമിത ആഘോഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

