നിർമാണ സ്ഥലങ്ങളിലെ സുരക്ഷ; മുനിസിപ്പാലിറ്റി പരിശോധന നടത്തി
text_fieldsമുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർമാണ സൈറ്റുകളിൽ കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി.
വ്യാഴാഴ്ച മിഷ്റഫ്, ഹവല്ലി പ്രദേശങ്ങളിലെ നിർമാണ സ്ഥലങ്ങൾ സംഘം പരിശോധിച്ചു. പ്രശ്നങ്ങൾ കണ്ടെത്തിയ നിർമാണ പ്രവർത്തനങ്ങളിൽ 68 മുന്നറിയിപ്പുകൾ നോട്ടീസ് നൽകി. ഒരു ലംഘനം രേഖപ്പെടുത്തി. 102 ഫീൽഡ് റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. സുരക്ഷയെക്കുറിച്ച് അവബോധം വളർത്തലാണ് ഫീൽഡ് ടൂറുകളുടെ പ്രധാന ലക്ഷ്യമെന്ന് ഹവല്ലി ഗവർണറേറ്റിലെ കുവൈത്ത് മുനിസിപ്പാലിറ്റി സംഘത്തിന്റെ തലവൻ അബ്ദുൽറഹ്മാൻ അൽ റഷീദ് പറഞ്ഞു.
സുരക്ഷക്ക് നിരവധി വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. ഇത് നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്ക് സമീപം താമസിക്കുന്നവരുടെയും തൊഴിലാളികളുടെയും ഉറപ്പാക്കുന്നു. വഴിയാത്രക്കാരുടെ മേൽ നിർമാണ സാമഗ്രികൾ വീഴാനുള്ള സാധ്യത കുറക്കൽ, നിർമാണ ഏരിയ മതിലുകൾ ഉപയോഗിച്ച് വേർതിരിക്കുക എന്നിവ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പെർമിറ്റുകളും നേടണം. മുനിസിപ്പാലിറ്റിയുടെ നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും അബ്ദുൽറഹ്മാൻ അൽ റഷീദ് ഉണർത്തി. പരിശോധന തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

