സഫ മര്‍വ' പ്രദര്‍ശനത്തിന് ഒരുങ്ങി
text_fields‘സഫ മര്‍വ’ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ്ങിൽനിന്ന്
മസ്കത്ത്: വിവിധ പ്രായത്തിലുള്ള നാലോളം ഇരട്ട പെണ്‍കുട്ടികള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'സഫ മര്‍വ' ഹ്രസ്വചിത്രം യൂ ട്യൂബ് റിലീസിനൊരുങ്ങി.
ഈദ് പ്രമാണിച്ച് ജൂലൈ പത്തിന് വൈകീട്ട് ഒമാന്‍ സമയം അഞ്ചരക്ക് മലയാള സിനിമ-ടെലിവിഷന്‍ താരങ്ങളായ സോന നായർ, നിഖില വിമൽ, ലക്ഷ്മി നക്ഷത്ര, ദിയ സന, അപർണ ബാലമുരളി എന്നിവർ തങ്ങളുടെ പേജുകളിലൂടെ സിനിമ അവതരിപ്പിക്കും.ഗസല്‍ നൂര്‍ സ്പൈസസ്, ടെക്നോസാറ്റ് എന്നിവ സംയുക്തമായി നിര്‍മിച്ച് മാധ്യമപ്രവര്‍ത്തകനായ കബീര്‍ യൂസുഫ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ മസ്കത്തിലെ ഇരട്ട പെണ്‍കുട്ടികളാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. അന്‍വര്‍ അബ്ദുല്ല, ശ്രീവിദ്യ രവീന്ദ്രന് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന സിനിമയില്‍ സോമസുന്ദരം, സുഭാഷ് നായര്‍ എന്നിവരും വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുന്നു. സ്വന്തം പിതാവിന് ജീവിതപങ്കാളിയെ തിരയുന്ന പെണ്‍കുട്ടികളുടെ കഥപറയുന്ന ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് വിഷ്ണു വേണുഗോപാലാണ്. മനാല്‍, നവാല്‍ സുഹൈല്‍, മിത്ര, വൈഗ മനോജ്, നന്ദന, എ.എസ്. നന്ദിത എന്നിവരാണ് ഇരട്ടക്കുട്ടികള്‍. ഇന്ദു ബാബുരാജാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍, എ.പി. സിദ്ദീഖ് ആശയവും അസ്രാ അലീം മേക്കപ്പും പി.സി. ജാഫര്‍ എഡിറ്റിങ്ങും നിർവഹിച്ചു.
സ്വാതി വിഷ്ണു, ഇന്ദു ബാബുരാജ്, ഡോ. കാഞ്ചനവല്ലി, ദിവ്യ മനോജ് എന്നിവരെ കൂടാതെ ബാബുരാജ് നമ്പൂതിരി, അനിത രാജന്, മനോഹരന് ഗുരുവായൂര്‍, ബീന മനോഹരന്, രാജന് വി കൊക്കുരി, ഷെമീഹ ഒലിഡ്, കെ. അസീസ്, മനോജ് നാരായണന്, ബൈജു സ്വർഗചിത്ര, അസ്രാ അലീം, മുഹമ്മദ് അലീം, രാജേഷ്, സംവൃത, മനോജ് നാരായണന്, സന്ധ്യ അനില്‍, അശോക് മേനോന് എന്നിവരും വിവിധ വേഷങ്ങളില്‍ എത്തുന്നു. നൗഷാദ് ഇബ്രാഹിം, സജ്ന കോഴിക്കോട് എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്. ചഞ്ചല്‍ വി കൃഷ്ണന്, അജി കൃഷ്ണ എന്നിവരാണ് സൗണ്ട് എൻജിനീയറിങ് നിര്‍വഹിച്ചിരിക്കുന്നത്. സുനില്‍ ഭാസ്കറിന്റേതാണ് പശ്ചാത്തല സംഗീതം. ബല്‍റാം ഏറ്റിക്കരയുടെ വരികള്‍ക്ക് ദീപ്തി രാജേഷാണ് ശബ്ദം പകർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

