Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

വി​ദേ​ശി​ക​ൾ​ക്കെ​തി​രാ​യ നി​ല​പാ​ടി​െൻറ പേ​രി​ൽ വ​ധ​ഭീ​ഷ​ണി​യെ​ന്ന്​ എം.​പി

text_fields
bookmark_border
വി​ദേ​ശി​ക​ൾ​ക്കെ​തി​രാ​യ നി​ല​പാ​ടി​െൻറ പേ​രി​ൽ വ​ധ​ഭീ​ഷ​ണി​യെ​ന്ന്​ എം.​പി
cancel
camera_alt??? ??? ?????? ??.???

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ൾ​ക്ക്​ എ​തി​രാ​യി വ​രു​ന്ന ചി​ല നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ ത​നി​ക്ക്​ വ​ധ​ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യി സ​ഫ അ​ൽ ഹാ​ഷിം എം.​പി ആ​രോ​പി​ച്ചു. ഒ​രൊ​റ്റ വി​ദേ​ശി സ​മൂ​ഹ​ത്തി​ൽ​നി​ന്ന്​ മാ​ത്രം ത​നി​ക്ക്​ ഒ​മ്പ​തു​ത​വ​ണ ഇ​-​മെ​യി​ലി​ലൂ​ടെ​ വ​ധ​ഭീ​ഷ​ണി നേ​രി​ട്ട​താ​യി അ​വ​ർ പ​റ​ഞ്ഞു. ഏ​തു​ വി​ദേ​ശി സ​മൂ​ഹ​മാ​ണെ​ന്ന്​ അ​വ​ർ വ്യ​ക്​​ത​മാ​ക്കി​യി​ല്ല. ഞാ​നൊ​രു കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറ്​ അം​ഗ​മാ​യ​തി​നാ​ലാ​ണ്​ സ്വ​ദേ​ശി​ക​ളു​ടെ താ​ൽ​പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ ജ​ന​സം​ഖ്യാ സ​ന്തു​ല​നം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും വി​ദേ​ശി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക്​ ഫീ​സ്​ ചു​മ​ത്ത​ണ​മെ​ന്നും പ​റ​യു​ന്ന​ത്. വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കി സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി അ​വ​ർ ആ​രോ​പി​ച്ചു. മൂ​ന്നു​വ​ർ​ഷ​മാ​യി താ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്ന കാ​ര്യ​ങ്ങ​ൾ ഇൗ ​കോ​വി​ഡ്​ കാ​ല​ത്ത്​ കൂ​ടു​ത​ൽ വെ​ളി​പ്പെ​ട്ടു. 

അ​വി​ദ​ഗ്​​ധ​രാ​യ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യം എ​ത്ര​മാ​ത്രം രാ​ജ്യ​ത്തി​ന്​ ബാ​ധ്യ​ത​യാ​വു​ന്നു​വെ​ന്ന്​ ഇ​പ്പോ​ൾ വ്യ​ക്​​ത​മാ​യി. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ​നി​ന്ന്​ കൂ​ടു​ത​ലാ​യി ഉ​യ​രു​ന്നു. ഇൗ ​ആ​വ​ശ്യ​ങ്ങ​ളോ​ട്​ ക്രി​യാ​ത്​​മ​ക​മാ​യി പ്ര​തി​ക​രി​ച്ച്​ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ബാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സ​ഫ അ​ൽ ഹാ​ഷിം എം.​പി പ​റ​ഞ്ഞു. വി​ദേ​ശി​ക​ൾ​ക്ക്​ എ​തി​രാ​യ നി​ല​പാ​ടു​ക​ൾ ഏ​റ്റ​വും രൂ​ക്ഷ​മാ​യി പ​റ​യാ​റു​ള്ള പാ​ർ​ല​മ​െൻറ്​ അം​ഗ​മാ​ണ്​ സ​ഫ അ​ൽ ഹാ​ഷിം. കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറി​ലെ ഏ​ക വ​നി​ത അം​ഗം കൂ​ടി​യാ​ണ്​ ഇ​വ​ർ. വി​ദേ​ശി​ക​ൾ ശ്വ​സി​ക്കു​ന്ന വാ​യു​വി​ന്​ വ​രെ നി​കു​തി ഇൗ​ടാ​ക്ക​ണ​മെ​ന്ന്​ ഒ​രി​ക്ക​ൽ ഇ​വ​ർ പ​റ​ഞ്ഞ​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - safa alhashim mp-kuwait news-gulf news
Next Story