വിദേശി വിരുദ്ധതയിലൂടെ ശ്രദ്ധ നേടിയ സഫ അൽ ഹാഷിമിന് തോൽവി
text_fieldsകുവൈത്ത് സിറ്റി: 15ാമത് കുവൈത്ത് പാർലമെൻറിലെ ഏക വനിത അംഗവും വിദേശികൾക്ക് എതിരായി നിരന്തരം പ്രസ്താവനകൾ ഇറക്കി ശ്രദ്ധ നേടിയവരുമായ സഫ അൽ ഹാഷിമിെൻറ തെരഞ്ഞെടുപ്പ് തോൽവി വിദേശികളിൽ ആഹ്ലാദമുണ്ടാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പലരും ഇത് പരസ്യമായി പ്രകടിപ്പിച്ചു.
വാട്സ്ആപ് ഗ്രൂപ്പുകളിൽ ഇത് ചർച്ചയായി. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം വിദേശികളെ പുറന്തള്ളണമെന്നും സ്വന്തം രാജ്യത്ത് കുവൈത്തികൾ ന്യൂനപക്ഷമാവുന്ന അവസ്ഥ അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ വർഷം ഇവർ ആവശ്യപ്പെട്ടിരുന്നു.
പണം വൻതോതിൽ പുറത്തേക്ക് ഒഴുകുന്നത് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ തളർത്തുന്നുവെന്നും വിദേശികൾ നാട്ടിലയക്കുന്ന പണത്തിന് അഞ്ചുശതമാനം നികുതി ഏർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
കുവൈത്തിലെ ബീച്ചിലും പാർക്കുകളിലും വിദേശികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്നും ശ്വസിക്കുന്ന വായുവിന് വരെ വിദേശികളിൽനിന്ന് ഫീസ് ഇൗടാക്കണമെന്നുമുള്ള ഇവരുടെ പ്രസ്താവനക്കെതിരെ അന്നുതന്നെ സ്വദേശികളിൽനിന്ന് ഉൾപ്പെടെ എതിർപ്പുയർന്നിരുന്നു.
ഇപ്പോൾ തെരഞ്ഞെടുപ്പിലൂടെ തങ്ങൾ ഇത്തരം വിദേശി വിരുദ്ധ പ്രസ്താവനകളെ പിന്തുണക്കുന്നില്ലെന്ന് കുവൈത്തികൾ സാക്ഷ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

