ഷുവൈഖിൽ സാഫ് ഗ്രൂപ്പിന്റെ പുതിയ ഷോറൂം തുറന്നു
text_fieldsഷുവൈഖിൽ സാഫ് ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഉദ്ഘാടനശേഷം ഡയറക്ടർമാരും മാനേജ്മെന്റ് പ്രതിനിധികളും
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹോൾസെയിൽ കമ്പനിയായ സാഫ് ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഷുവൈഖിൽ തുറന്നു. ഷുവൈഖിലെ അൽഫഹം റൗണ്ടബൗട്ടിന്റെ അടുത്താണ് പുതിയ ഷോറൂം. ദൈനംദിന ആവശ്യങ്ങൾക്കുവേണ്ട മുഴുവൻ വസ്തുക്കളും ഔട്ട്ലറ്റിൽ ഒരുക്കിയിട്ടുണ്ട്. ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാൽ ഗുണനിലവാരവും വിലക്കുറവും പുതിയ ഷോറൂമിന്റെ പ്രത്യേകതയാണ്. പുലർച്ചെ മൂന്നു മണിമുതൽ രാത്രി 11 വരെ ഔട്ട്ലറ്റ് പ്രവര്‍ത്തിക്കും.
ഡയറക്ടർമാരായ ഹബീബ് കോയ തങ്ങൾ, അബൂ സഊദ് എന്നിവർ ചേർന്ന് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. പതിനേഴുവർഷത്തെ ഹോൾസെയിൽ രംഗത്തെ പാരമ്പര്യം ഫാമിലി റീറ്റെയ്ൽ കസ്റ്റമർമാർക്കുകൂടെ ലഭ്യമാക്കുകയാണ് പുതിയ ഷോറൂമിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ഉമറുൽ ഫറൂഖ് പറഞ്ഞു.
കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച സാഫ് ഗ്രൂപ്പ് പതിനേഴുവർഷമായി നിസ്തുലമായ സേവനം നൽകിവരുന്നു. എക്സ്പ്രസ് ഫോര്‍മാറ്റില്‍ അവശ്യവസ്തുക്കള്‍ ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത് ലഭ്യമാക്കുകയാണ് സാഫ്. പുതിയ ഷോറൂമിലൂടെ ഷുവൈഖിൽ മറ്റൊരു അധ്യായത്തിനും തുടക്കമായതായും മാനേജ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

