ഇറാഖിലും ഫലസ്തീനിലും ബലിമാംസ വിതരണം നടത്തി
text_fieldsകുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഫലസ്തീനിലെ ഗസ്സയിൽ മാംസം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇറാഖ്, ഫലസ്തീനിലെ ഗസ്സ എന്നിവിടങ്ങളിൽ ബലിമാംസ വിതരണം നടത്തി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി.
ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുമായി സഹകരിച്ച് 1300 നിർധന കുടുംബങ്ങൾക്കാണ് മാംസം വിതരണം ചെയ്തത്. കുവൈത്ത് അമീർ, ജനത, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവർക്ക് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി നന്ദി അറിയിച്ചു. ഇറാഖിലെ വിവിധ പ്രവിശ്യകളിലും കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി മാംസം വിതരണം ചെയ്തു.
വടക്കൻ ഇറാഖിലെ കുർദിസ്താൻ മേഖലയിൽ ഹസൻ ശാം ക്യാമ്പിലെ 12,000 അഭയാർഥികൾക്ക് 'കുവൈത്ത് നിങ്ങളോടൊപ്പം' കാമ്പയിനിന്റെ ഭാഗമായി കുവൈത്തിലെ ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ ഇറാഖിലെ ഹിബ ഫൗണ്ടേഷനുമായി സഹകരിച്ച് മാംസ വിതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

