സബാഹ് അൽ അഹ്മദി സിറ്റി പദ്ധതി: ടെൻഡർ ഉടൻ
text_fieldsസബാഹ് അൽ അഹ്മദി സിറ്റി പദ്ധതി രൂപരേഖ
കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് സിറ്റി പദ്ധതിയുടെ ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും. മുനിസിപ്പൽ, ഭവന, നഗര വികസന മന്ത്രി ഷായ അൽ ഷായ അറിയിച്ചതാണിത്. പ്രാഥമിക നടപടികൾ പൂർത്തിയായതായും അന്തിമ അംഗീകാരം നേടി ഇൗവർഷം തന്നെ ടെൻഡർ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സൗത്ത് സബാഹ് അൽ അഹ്മദിൽ ഫീൽഡ് സന്ദർശനം നടത്തി. ഭവനക്ഷേമ അതോറിറ്റി മേധാവി എൻജിനീയർ ബദർ അൽ വഖിയാെൻറ നേതൃത്വത്തിലുള്ള ഉന്നതരുമായും റെസിഡൻറ്സ് കമ്മിറ്റിയുമായും മന്ത്രി ചർച്ച നടത്തി. പദ്ധതിയിൽ കുവൈത്തികൾക്ക് നിക്ഷേപാവസരമുണ്ടാകും. പദ്ധതിയുടെ തടസ്സങ്ങൾ നീക്കാൻ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളുമായി ഇടപെടുമെന്ന് മന്ത്രി ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

