കുവൈത്ത് സിറ്റി: റഷ്യൻ കോവിഡ് വാക്സിൻ 'സ്പുട്നിക്' കുവൈത്ത് ഇറക്കുമതി ചെയ്യുന്നില്ല. ആരോഗ്യ മന്ത്രാലയത്തിെൻറ കൊറോണ വാക്സിനേഷൻ കമ്മിറ്റി അന്തർദേശീയതലത്തിലെ വിവിധ വാക്സിനുകളെ സ്ഥിരമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.ക്ലിനിക്കൽ പരിശോധനയിൽ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിഞ്ഞശേഷമേ ഏത് വാക്സിനുകൾക്കും അംഗീകാരം നൽകൂ.
ഇതുവരെ സ്പുട്നിക് വാക്സിൻ ഇറക്കുമതിക്ക് അംഗീകാരം നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒാക്സ്ഫഡ് ആസ്ട്രസെനക, ഫൈസർ ബയോൺടെക് വാക്സിനുകളാണ് ഇപ്പോൾ കുവൈത്തിൽ വിതരണം ചെയ്യുന്നത്. മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകളുടെ കൂടി ഇറക്കുമതിക്ക് പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്.