രൂപയുടെ വീഴ്ച; കോളടിച്ചു പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുതിച്ചുയർന്നു കുവൈത്ത് ദീനാർ. തിങ്കളാഴ്ച ഒരു കുവൈത്ത് ദീനാറിന് 309 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നത് ചൊവ്വാഴ്ച 310 എന്ന നിലയിലേക്ക് ഉയർന്നു. ഇന്ത്യൻ രൂപക്കെതിരെ ദീനാറിന് അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
യു.എസ്- ഇറാൻ സംഘർഷത്തിന് പിറകെ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ഒരു ദീനാറിന് 300ന് മുകളിൽ ഇന്ത്യൻ രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു. ഇതാണ് ചൊവ്വാഴ്ച ചരിത്രത്തിലെ എറ്റവും വലിയ ഉയർച്ചയിൽ എത്തിയത്.
പശ്ചിമേഷ്യയിലെ സംഘർഷവും യു.എസ്-ഇറാൻ വെടിനിർത്തൽ കരാറിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് കാരണം. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 95.55 എന്ന നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.4325 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിനെയാണ് രൂപ ഇപ്പോൾ മറികടന്നത്.
ഇറാനുമായുള്ള വെടിനിർത്തൽ കരാർ പരാജയപ്പെടുന്നു എന്ന ആശങ്ക നിക്ഷേപകർക്കിടയിൽ വ്യാപകമായതും ആഗോള വിപണിയിൽ എണ്ണവില ഉയർന്നതും രൂപയുടെ വീഴ്ച; കോളടിച്ചു പ്രവാസികൾരൂപക്ക് തിരിച്ചടിയായി. രൂപക്കെതിരെ കുവൈത്ത് ദീനാറിന് സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളുടെ വിനിമയ നിരക്കിലും ഉയർച്ച ഉണ്ടായിട്ടുണ്ട്. വിദേശ കറൻസികൾക്ക് ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

