കലാപ്രകടനങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കണം -എൻ.സി.സി.എ.എൽ
text_fieldsകുവൈത്ത് സിറ്റി: കലാരംഗങ്ങളിൽ ഉള്ളവർ പൊതു മര്യാദയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഉണർത്തി നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് (എൻ.സി.സി.എ.എൽ). നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതായി കണ്ടെത്തിയാൽ സ്റ്റാൻഡ്-അപ് കോമഡി പ്രമോട്ടർമാർ കടുത്ത പിഴകൾ നേരിടേണ്ടിവരുമെന്ന് എൻ.സി.സി.എ.എൽ വ്യക്തമാക്കി. ഷോ നിയമങ്ങൾ ലംഘിച്ചാൽ ഗൗരവമായി കാണുമെന്ന് എൻ.സി.സി.എ.എൽ കല മേഖലയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുസാദ് അൽ സമേൽ പറഞ്ഞു.
സാമൂഹിക മൂല്യങ്ങളെയും ധാർമികതയെയും ബഹുമാനിക്കുന്ന ഗുണനിലവാരമുള്ള പ്രകടനങ്ങൾ ഇത്തരം ഷോകളിൽ ഉറപ്പാക്കാനാണ് പിഴ ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

