Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്​നേഹവരയിൽ ശ്രീകുമാർ...

സ്​നേഹവരയിൽ ശ്രീകുമാർ സമാഹരിച്ചത്​ ഒന്നേകാൽ ലക്ഷം രൂപ

text_fields
bookmark_border
സ്​നേഹവരയിൽ ശ്രീകുമാർ സമാഹരിച്ചത്​ ഒന്നേകാൽ ലക്ഷം രൂപ
cancel

കുവൈത്ത്​ സിറ്റി: കാരുണ്യത്തി​െൻറ കാരിക്കേച്ചർ ചലഞ്ചുമായി കുവൈത്തിലെ മലയാളി ചിത്രകാരൻ ശ്രീകുമാർ വല്ലന സമാഹരിച്ചത്​ 1,23456.78 രൂപ. കാരിക്കേച്ചർ വരച്ച്​ വിൽപന നടത്തി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്​ ഒരു ലക്ഷം രൂപ നൽകുക എന്ന ലക്ഷ്യവുമായുള്ള ദൗത്യം വിജയിപ്പിക്കാനായതി​െൻറ സന്തോഷത്തിലാണ്​ ഇൗ യുവാവ്​. ഒരു ചിത്രത്തിന് ചുരുങ്ങിയത്​ 1000 രൂപ സംഭാവന വാങ്ങിയാണ്​ വ്യക്​തികളുടെ കാരിക്കേച്ചർ അവർക്കുതന്നെ വരച്ചുനൽകുന്നത്​. 270 മണിക്കൂറി​ലേറെ ചെലവഴിച്ച്​ 90 കാരിക്കേച്ചറുകൾ വരച്ചുനൽകി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കല കുവൈത്ത്​ പ്രവർത്തകനായ ശ്രീകുമാർ കലയുടെ അബ്ബാസിയ മേഖല ഓഫിസിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാറിന്​ തുക കൈമാറി. ചടങ്ങിൽ കല കുവൈത്ത്​ പ്രസിഡൻറ്​ ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ്, മേഖല ആക്ടിങ്​ പ്രസിഡൻറ്​ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു. പത്തനംതിട്ട ആറന്മുള വല്ലന സ്വദേശിയായ ശ്രീകുമാർ വല്ലന അൽ മോജിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി​യിലെ ജോലി കഴിഞ്ഞുള്ള സമയത്താണ്​​ ചിത്രരചന നടത്തുന്നത്​.

ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഇൗ യുവ കലാകാരൻ കുവൈത്തിലും നാട്ടിലും ഒാരോ ചിത്ര പ്രദർശനം നടത്തിയിട്ടുണ്ട്​. വാട്ടർ കളർ പോർട്രൈറ്റ്​ രചനയിൽ ചിത്രകാരൻ രവീന്ദ്ര​െൻറ ക്ലാസിൽ പ​െങ്കടുത്തതാണ്​ എടുത്തുപറയാവുന്ന ശിക്ഷണം. ഇൗ പരിമിതിയെ നൈസർഗികമായ കഴിവും കഠിനാധ്വാനവും കൊണ്ട്​ അതിജയിച്ച ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ഛായാ ചിത്രം നേരിൽ സമ്മാനിച്ചിട്ടുണ്ട്. കുവൈത്തിൽ വിവിധ സംഘടനകൾ നടത്തിയ പെയിൻറിങ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്. നല്ലൊരു കീബോർഡിസ്​റ്റ്​ കൂടിയായ ഇദ്ദേഹത്തിന്​ എയിംസ്​ കുവൈത്ത്​ കോവിഡ്​കാലത്ത്​ ഓൺലൈനായി നടത്തിയ ഉപകരണ സംഗീതത്തിൽ സൂപ്പർ സീനിയർ വിഭാഗം കീബോഡിൽ ഒന്നാംസ്ഥാനം ലഭിച്ചു. അമീരി ആശുപ​ത്രിയിൽ നഴ്​സായ ഭാര്യ ദിവ്യയും മക്കളായ ആദ്യയും അയനയും കുവൈത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story