റോയൽ സ്റ്റാർസ് കുവൈത്ത് ക്രിക്കറ്റ് ടീം വാർഷികാഘോഷം
text_fieldsറോയൽ സ്റ്റാർസ് കുവൈത്ത് ക്രിക്കറ്റ് ടീം അംഗങ്ങൾ പുതിയ ജഴ്സിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റോയൽ സ്റ്റാർസ് കുവൈത്ത് പത്താമത് വാർഷികാഘോഷവും പ്രയാണം ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻഷിപ് ആഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിജയ് സിങ് സ്വാഗതം പറഞ്ഞു. മഹേഷ് ശെൽവരാജൻ, നഗരാജു ദേവലപ്പുര എന്നിവർ ആശംസകൾ നേർന്നു. പുതിയ ജഴ്സിയുടെ പ്രകാശനവും നടന്നു. രജീദ് മൊയ്ദീൻകുട്ടിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
2014 മുതൽ കുവൈത്തിലെ ക്രിക്കറ്റ് രംഗത്തുള്ള റോയൽ സ്റ്റാർസ് കുവൈത്ത്, കുവൈത്ത് പ്രീമിയർ ലീഗ്, കുവൈത്ത് ഫ്രൈഡേ ക്രിക്കറ്റ് ലീഗ്, ജി-ഫോർ ടൂർണമെന്റ്, കുവൈത്ത് ചാമ്പ്യൻസ് ലീഗ് തുടങ്ങി നിരവധി ടൂർണമെന്റുകളിൽ സജീവമാണ്. സതേൺ വാരിയേഴ്സ് ചാമ്പ്യൻഷിപ് ട്രോഫി, പ്രയാണം ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻഷിപ്, വാരിയേഴ്സ് ടൂർണമെന്റ് ചാമ്പ്യൻഷിപ് ട്രോഫി, മലയാളീസ് ഇൻ കുവൈത്ത് ടൂർണമെന്റ് റണ്ണറപ്പ്, കുവൈത്ത് ഫ്രൈഡേ ക്രിക്കറ്റ് ലീഗ് റണ്ണറപ്പ് എന്നിവ കൂടാതെ ഒട്ടനവധി ഫെയർ പ്ലേ അവാർഡുകളും റോയൽ സ്റ്റാർസ് കുവൈത്തിന് ലഭിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റൻ മഹേഷ് ശെൽവരാജൻ അറിയിച്ചു.

