റോയൽ എഫ്.സി ഫുട്ബാൾ: അബ്ബാസിയ ലോർഡ് എഫ്.സി റെഡ് ജേതാക്കൾ
text_fieldsറോയൽ എഫ്.സി സെവൻസ് അണ്ടർ 14 ഫുട്ബാൾ ടൂർണമെന്റിലെ വിജയികൾ
ഭാരവാഹികളോടൊപ്പം
കുവൈത്ത് സിറ്റി: റോയൽ എഫ്.സി സെവൻസ് അണ്ടർ 14 ഫുട്ബാൾ ടൂർണമെന്റ് മിശ്രിഫ് യൂത്ത് ആൻഡ് സ്പോർട്സ് ഗ്രൗണ്ടിൽ നടത്തി.
കുവൈത്തിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയിലെ ഉൾപ്പെടെ 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ സോൺ എഫ്.സിയെ പരാജയപ്പെടുത്തി അബാസിയ ലോർഡ് എഫ്.സി റെഡ് ജേതാക്കളായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ആൽഡെൻ, ഗോൾ കീപ്പറായി ജോബിൻ, ടോപ്പ് സ്കോററായി നുഅ്മാൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കെഫാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മത്സര വിജയികൾക്ക് അതിഥികൾക്ക് പുറമെ റോയൽ എഫ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അസ്തക് റഹ്മാൻ, ഹർഷാദ് മുഹമ്മദ്, ഇൻസമാ, റഹൂഫ്, നാസർ കൗചലി, തഫല ഷാകിർ, നൗഫൽ ആയിരാംവീട്, ഷാകിർ അറാഫത്ത്, റമദാ അമീൻ, അസ്വന ഹർഷദ്, റഫാൻ, ജാവേദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

